സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം : കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: മാര്‍ച്ച് ആറിനുള്ളില്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്നറിയിപ്പ്.

ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്‌നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കം തുടങ്ങിയത്. തുടര്‍ന്ന് സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.

Comments are closed.