പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന: ബിഹാര്‍ ദര്‍ബംഗ ജില്ലയില്‍ ചന്ദനപത്തിയിലെ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിനിടെ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ജനതാ ദള്‍(യു)പ്രസിഡന്റായ നിതീഷ് കുമാര്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.

ബിഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ല. എന്നാല്‍ 2010 ലേതിനു സമാനമായ രീതിയില്‍ തന്നെ എന്‍പിആറുമായി മുന്നോട്ടുപോകുമെന്നും അദേഹം അറിയിച്ചു. അതേസമയം ദേശീയ പൗരത്വ പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുള്ള മാതാപിതാക്കളുടെ ജനനസ്ഥലം, ആധാര്‍, തുടങ്ങിയവ എടുത്തുകളയണമന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറയുന്നു.

Comments are closed.