ലോസ് ആഞ്ചലസില്‍ കര്‍ണാല്‍ സ്വദേശി കൊള്ളക്കാരന്റെ വെടിയേറ്റു മരിച്ചു

വാഷിംഗ്ടണ്‍: ലോസ് ആഞ്ചലസില്‍ കര്‍ണാല്‍ സ്വദേശി കൊള്ളക്കാരന്റെ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി മഹീന്ദര്‍ സിംഗ് ഹാസി (31) ജോലി ചെയ്യുന്ന വിറ്റിയര്‍ സിറ്റിയിലെ 7-ലെവന്‍ ഗ്രോസറി സ്റ്റോറില്‍ കയറിയാണ് മുഖംമൂടി ധരിച്ച അക്രമി വെടിവച്ചത്. ശനിയാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 5.43 ഓടെ മോഷണത്തിനെത്തിയ സംഘം സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്.

മഹീന്ദര്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ആറു മാസം മുന്‍പാണ് മഹീന്ദര്‍ അമേരിക്കയില്‍ എത്തിയത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കുടുംബത്തിലെ ഏക വരുമാന മാര്‍ഗം മഹീന്ദറിന്റെ ജോലിയായിരുന്നു. ഇയാള്‍ അയക്കുന്ന പണംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം ആക്രമം നടക്കുന്ന സമയത്ത് കടയില്‍ രണ്ട് ഇടപാടുകാരുമുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല.

കറുത്ത വംശജനായ പുരുഷനാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു. കറുത്ത തലമറ കൊണ്ട് മുഖത്തിന്റെ ഒരു ഭാഗം ഇയാള്‍ മറച്ചിരുന്നു. മഹീന്ദറിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും തുടങ്ങിയതായി അമേരിക്കയിലുള്ള സഹോദരന്‍ പറഞ്ഞു. പണം കണ്ടെത്താന്‍ ഗോഫണ്ട് പേജ് തുടങ്ങി. മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കും മഹീന്ദറിനെ അവസാനമായി ഒരുനോക്കു കാണാന്‍ അവസരം ഒരുക്കാന്‍ സഹായിക്കണമെന്ന് സഹോദരന്‍ ഗോഫണ്ട് പേജില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വെടിവച്ചുവെന്ന് കരുതുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.

Comments are closed.