ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിലൂടെ തനിക്ക് ജനിച്ച കുഞ്ഞിനെ കൊന്ന് ഓടയില്‍ എറിഞ്ഞ പെണ്‍കുട്ടി അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബലാത്സംഗത്തിലൂടെ തനിക്ക് ജനിച്ച കുഞ്ഞിനെ കൊന്ന് ഓടയില്‍ എറിഞ്ഞ 16 കാരിയായ പെണ്‍കുട്ടിയേയും അമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം 31 നാണ് പിഞ്ചു കുഞ്ഞിന്റെ ജഡം പോലീസ് ഓടയില്‍ നിന്നും കണ്ടെത്തിയത്. ജോലിക്കു നിന്ന വീട്ടിലെ 30 കാരനില്‍ നിന്നുമാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. വീട്ടു ജോലിക്ക് എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഇക്കാര്യം ചോദിക്കാനായി ഇയാളുടെ വീട്ടില്‍ എത്തിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കുകയായിരുന്നു. ഇതോടെ നിറവയറുമായി മാസങ്ങളോളം വീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിനെ തറയില്‍ എറിഞ്ഞ് കൊലപ്പെടുത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് അടുത്തുള്ള ഓടയില്‍ ഉപേക്ഷിച്ചു. എന്നാല്‍ പെണ്‍കുട്ടിയോ അമ്മയോ കുറ്റം സമ്മതിക്കാന്‍ ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് പോലീസ് തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. അതേസമയം 30 കാരനെതിരെ പോക്സോ കേസും ചാര്‍ജ് ചെയ്തു.

Comments are closed.