Ultimate magazine theme for WordPress.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണയം : സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനര്‍ നിര്‍ണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

നേരത്തെ നിശ്ചയിച്ച ഫീസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഇത് ഫീസ് നിര്‍ണയ സമിതിയുടെ അധികാരത്തിലേക്കുള്ള ഹൈക്കോടതിയുടെ കടന്നുകയറ്റമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം ഫീസ് പുനര്‍നിര്‍ണ്ണയിക്കുന്നതിന് എതിരെ വിദ്യാര്‍ഥികള്‍ നല്‍കിയഹര്‍ജികളും കോടതിയുടെ മുന്‍പാകെ എത്തും. നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം രൂപ വരെയാണ് ഫീസ്‌നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ്. 11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായാണ് കോളേജുകളുടെ ആവശ്യം.

Comments are closed.