കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇറാാനിലെ നഗരമായ മഷ്ഹദില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരിലൊരാള്‍ കുവൈത്ത് പൗരത്വമുള്ളയാളാണ്. മറ്റൊരാള്‍ സൗദി പൗരനും മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല.

”ഒരാള്‍ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാള്‍ 61 വയസ്സുള്ള സൗദി അറേബ്യ സ്വദേശിയാണ്. രണ്ട് പേരുടെയും നില തൃപ്തികരമാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല”- ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം മൂന്ന് പേരെയും വിദഗ്ധ സംഘം നിരീക്ഷിച്ചുവരികയാണെന്നും പൂര്‍ണ്ണമായി ഭേദമാകുന്നതുവരെ ഐസൊലേഷനില്‍ തുടരുമെന്നും മന്ത്രാലയം പറയുന്നു.

Comments are closed.