ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ മാര്‍ച്ച് 28 മുതല്‍ യാത്ര തുടങ്ങുമെന്ന് ഐആര്‍സിടി

ദില്ലി: ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ശ്രീ രാമായണ എക്‌സ്പ്രസ് മാര്‍ച്ച് 28 മുതല്‍ യാത്ര തുടങ്ങുമെന്ന് ഐആര്‍സിടി അറിയിച്ചു. രാജ്യത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിനിന് പത്ത് കോച്ചുകളാണ് ഉണ്ടായിരിക്കുക.

അഞ്ച് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും അഞ്ച് എസി ത്രീ ടയര്‍ എസി കോച്ചുകളുമാണ് ട്രെയിനില്‍ ഉണ്ടായിരിക്കുക. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാവും ടിക്കറ്റെന്നും ഐആര്‍സിടിസി പറയുന്നു.

Comments are closed.