സിനിമയില്‍ എത്തും മുന്‍പ് ട്രെയിനില്‍ പാട്ടുപാടി പണം പിരിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന
സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള രസകരമായി അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. തിയറ്റര്‍ ഷോകള്‍ക്കായി പശ്ചിം എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു ഗാനാലാപനം. പാട്ടുകേട്ട് സഹയാത്രികര്‍ പണം തന്നിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഗോവയ്ക്ക് ട്രിപ്പുപോയിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.
ട്രെയിനില്‍ പാട്ടുപാടിയതുകൊണ്ട് താന്‍ പരിശീലനം ലഭിച്ച ഗായകനാണെന്നാണ് താരം തമാശയായി പറയുന്നത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ആയുഷ്മാന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് അവതാരകനായി എത്തിയെങ്കിലും ആദ്യ സിനിമ സ്പെഷ്യലായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ആറ് സിനിമകള്‍ വേണ്ടെന്നുവച്ചതായും ആയുഷ്മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആയുഷ്മാന്റെ ‘ശുഭ് മംഗല്‍ സ്വാദ വാസ്ദാന്’എന്ന ചിത്രം വന്‍ വിജയത്തിലേക്ക് മുന്നേറുകയാണ്.
Comments are closed.