വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്

പെര്‍ത്ത്: വനിത ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ബംഗ്ലാദേശിന്റെ ആദ്യ മത്സരവും. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. അതേസമയം പനി കാരണം സൂപ്പര്‍ താരം സ്മൃതി മന്ഥാനയ്ക്ക് കളിക്കാനാവില്ല.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതും വിട്ടുനില്‍ക്കുന്നതിന് കാരണമാണ്. ഷെഫാലി വര്‍മ- താനിയ ഭാട്ടിയ എന്നിവരാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്.

ടീം ഇന്ത്യ: ഷെഫാലി വര്‍മ, താനിയ ഭാട്ടിയ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ്, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്കവാദ്.

Comments are closed.