ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ ഫൈനല്‍ ഗോവയില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ ഫൈനല്‍ മാര്‍ച്ച് 14-ന് ഗോവയില്‍ ഫത്തോഡ സ്റ്റേഡിയത്തില്‍ നടക്കും. 2015ലെ ഫൈനലില്‍ ഗോവയെ തോല്‍പിച്ച് ചെന്നൈയിന്‍ എഫ്സി ചാമ്പ്യന്‍മാരായിരുന്നു.

അതേസമയം ഗോവയും ചെന്നൈയിനും സെമിഫൈനലില്‍ കടന്നിട്ടുണ്ട്. എടികെയും നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരുവുമാണ് സെമിയിലെത്തിയ മറ്റ് ടീമുകള്‍. തുടര്‍ന്ന് സെമി ഫൈനലിലെ ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 29-നും മാര്‍ച്ച് ഒന്നിനും രണ്ടാം പാദ മത്സരം മാര്‍ച്ച് ഏഴിനും എട്ടിനുമാണ് നടക്കുന്നത്.

Comments are closed.