ഹോണ്ട സിറ്റി മാര്‍ച്ച് 16 ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു
പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി മാർച്ച് 16 ന് ഇന്ത്യൻ വിപണിയിൽ എത്തും. പുതിയ സൂചനകൾ അനുസരിച്ച് പ്രീമിയം സെഡാന്റെ ബുക്കിംഗും കമ്പനി ഔദ്യോഗികമായി ആരംഭിച്ചേക്കും. കൂടുതൽ പ്രീമിയമായി കാണുന്നതിന് കാറിന്റെ ഇന്റീരിയറിൽ ഇരട്ട-ടോൺ ഷേഡുകൾ, ഫോക്സ് ബ്രഷ്ഡ് അലുമിനിയം ട്രിം എന്നിവ പോലുള്ള മാറ്റങ്ങൾ കാണും. ഇരിപ്പിടങ്ങൾക്ക് ഭാരം കുറഞ്ഞ ഷേഡാകും ഉപയോഗിക്കുക.
ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന വലിപ്പത്തിലുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അകത്തളത്തെ സവിശേഷതകളുടെ പ്രധാന മാറ്റമായി ശ്രദ്ധിക്കപ്പെടും. ഇന്ത്യൻ സി-സെഗ്മെന്റ് സെഡാൻ വിപണിയിൽ മികച്ച എതിരാളികൾ അണിനിരക്കുന്നതിനാൽ 2020 ഹോണ്ട സിറ്റി നിരവിധി ഫീച്ചറുകളാകും പുത്തൻ പതിപ്പിൽ അവതരിപ്പിക്കുക.
നാലാം തലമുറ മോഡലിനെ അപേക്ഷിച്ച് പൂർണ എൽഇഡി ഹെഡ്ലാമ്പുകൾ, വലിയ റേഡിയേറ്റർ ഗ്രിൽ, എക്സ്ട്രാ സ്കിൽപ്ഡ് ബമ്പറുകൾ എന്നിവ 2020 ഹോണ്ട സിറ്റിക്ക് ലഭിക്കുന്നു. റൂഫ് വളരെ പരന്നതാണ്. ഇത് കാറിനുള്ളിൽ വിശാലമായ ഇടം നൽകുമെന്ന സൂചന നൽകുന്നു.
തായ്ലൻഡ് വിപണിയിൽ എത്തുന്ന ഹോണ്ട സിറ്റി 15 ഇഞ്ച് വീലുകളുമായാണ് എത്തുന്നത്. എന്നാൽ ഇന്ത്യൻ മോഡൽ ഹോണ്ട സിറ്റിയിൽ 16 ഇഞ്ച് വീലുകളാകും വാഗ്ദാനം ചെയ്യുക.
ഹോണ്ടയുടെ അഞ്ചാം തലമുറ മിഡ്സൈസ് സെഡാന് ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിനുകൾ ലഭിക്കും. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് അടുത്തിടെ വെളിപ്പെടുത്തിയ പ്രിമീയം ഹാച്ച്ബാക്കായ ജാസിൽ കണ്ട ഏറ്റവും പുതിയ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ബിഎസ്-IV യൂണിറ്റ് പെട്രോൾ എഞ്ചിൻ 117 bhp കരുത്തും 145 Nm torque ഉം നിർമിക്കുമ്പോൾ ഡീസൽ യൂണിറ്റ് 99 bhp, 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. അതോടൊപ്പം 7-ഘട്ട സിവിടി ഉപയോഗിച്ചും പെട്രോൾ യൂണിറ്റ് തെരഞ്ഞെടുക്കാം.
ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരമാകും വാഹനത്തിന് ഉണ്ടാവുക. മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് എന്നിവയും പരിഷ്ക്കരിച്ച് എത്തുന്ന ഹ്യുണ്ടായി വേർണയും 1.0 ടിഎസ്ഐ എഞ്ചിൻ സജ്ജീകരിച്ച സ്കോഡ റാപ്പിഡ്, ഫോക്സ്വാഗണ് വെന്റോ തുടങ്ങിയ മോഡലുകൾ പുതിയ ഹോണ്ട സിറ്റിയുടെ പ്രധാന എതിരാളികളാകും.
Comments are closed.