ഇന്ത്യയ്ക്ക് ഭൂമിയിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നല്‍കുമെന്നും 300 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടില്‍ ഇന്ന് ഒപ്പിടുമെന്നും യു.എസ് പ്രസിഡന്റ്

അഹമ്മദാബാദ് : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ആവേശത്തുടക്കമിടുകയായിരുന്നു. മോദിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് ട്രംപും ഭാര്യ മെലാനിയയും ഇന്നലെ ഉച്ചയ്ക്ക് ‘നമസ്‌തേ, ട്രംപ് ‘ പരിപാടിക്കെത്തിയത്.

തുടര്‍ന്ന് നമസ്‌തേ, ഇന്ത്യ… പ്രിയ സുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് തുടങ്ങട്ടെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു… ഞാനും കുടുംബവും 8000 മൈല്‍ താണ്ടിയെത്തിയത് ഈ സന്ദേശം പകരാനാണ്…എന്നും അതോടടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും ഇന്ത്യയ്ക്ക് ഭൂമിയിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നല്‍കുമെന്നും 300 കോടി ഡോളറിന്റെ (21,000 കോടിയിലേറെ രൂപ) പ്രതിരോധ ഇടപാടില്‍ ഇന്ന് ഒപ്പിടുമെന്നും തീവ്രവാദത്തിനെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തും പരിപാടി അവിസ്മരണീയമാക്കി യു.എസ് പ്രസിഡന്റ്.

മോദി അക്ഷീണം ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സുഹൃത്താണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞാണ് ട്രംപ് ജനാവലിയെ അഭിസംബോധന ചെയ്തത്. അഞ്ചു മാസം മുന്‍പ് ടെക്‌സസിലെ വലിയ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിങ്ങളുടെ പ്രധാനമന്ത്രിയെ യു.എസ് സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ യു.എസിനെ സ്വീകരിക്കുന്നു.

ഈ സ്‌നേഹം ഞാനും എന്റെ കുടുംബവും ജീവിതത്തിലുടനീളം ഓര്‍ക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യ- അമേരിക്ക സൗഹൃദം നീണാള്‍ വാഴ്ക’ എന്ന് സദസിനെക്കൊണ്ടും ഏറ്റുപറയിച്ചാണ് അതിഥികള്‍ക്ക് ആദരമേകിയത്. ഇന്ത്യ- അമേരിക്ക ബന്ധം മഹത്തായതാണ്. ഒന്ന് സ്വാതന്ത്ര്യത്തിന്റെ ഭൂമി, മറ്റേത് ലോകമൊന്നാകെ ഒരു കുടുംബമെന്ന് വിശ്വസിക്കുന്നവരുടേത്. ഒരു രാജ്യം സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയില്‍ അഭിമാനിക്കുന്നു. മറ്റേത് സ്റ്റാച്യു ഒഫ് യൂണിറ്റിയിലും (സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ). ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് ട്രംപിന് സ്വാഗതം’- മോദി പറഞ്ഞു.

Comments are closed.