വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിച്ച് ട്രംപ് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നടന്ന വന്‍ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധത്തിനിടെ കല്ലേറില്‍ പരിക്കേറ്റ ഗോകുല്‍പുരി അസി.കമ്മിഷണര്‍ ഓഫീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാലും പ്രതിഷേധത്തില്‍ പങ്കെടുത്ത് മൂന്നുനാട്ടുകാരുമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പരിക്കേറ്റ ഡി.സി.പി അമിത് ശര്‍മ്മ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കാറുകള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവച്ചു. ഭജന്പുരയില് പെട്രോള്‍ പമ്പിന് തീയിട്ടു.
അഗ്നിശമനസേനയുടെ വാഹനവും കത്തിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ക്കു നേരെയും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ജഫ്രാബാദ്, മൊജ്പുര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷം ഇന്നലെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ ജഫ്രാബാദ്, മൊജ്പുര്‍ -ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ്, ശിവ് വിഹാര്‍ മെട്രോസ്റ്റേഷനുകള്‍ അടച്ചു. അതേസമയം സംഘര്‍ഷ മേഖലകളില്‍ അര്‍ദ്ധസൈനികര്‍ ഉള്‍പ്പെടെ ക്യാമ്പുചെയ്യുകയാണ്.
Comments are closed.