മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി അന്തരിച്ചു

മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മുസ്ലീം വനിതയായ ആയിഷക്കുട്ടി അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരണം.

അതേസമയം ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എ.എം.എല്‍.പി. സ്‌കൂള്‍ മുന്‍ അധ്യാപിക കൂടിയായിരുന്നു അവര്‍. 1979-84 കാലഘട്ടത്തിലാണ് ആദ്യമായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. ഏഴു തവണ പഞ്ചായത്ത് അംഗമെന്ന നിലയിലും ആയിഷക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.