നായര്‍ സമുദായ ആചാര്യന് മന്നത്ത് പത്മനാഭനെ അദ്ദേഹത്തിന്റെ 50ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: 50ാം ചരമവാര്‍ഷിക ദിനത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവും നായര്‍ നമുദായ ആചാര്യനുമായ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. മന്നം കാത്തുസൂക്ഷിച്ച മൂല്യങ്ങളും ആശയങ്ങളും അതേഅര്‍ത്ഥത്തില്‍ പിന്തുടരാന് പിന്‍ഗാമികള്‍ക്ക് സാധിക്കുന്നത് എന്‍.എസ്.എസിനെ കൂടുതല്‍ ശക്തമാക്കുമെന്ന് മുരളീധരന് വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നവോത്ഥാന വഴിയിലേക്ക് കേരളത്തെ കൈ പിടിച്ച് നടത്തിയ സാമൂഹ്യപരിഷ്കര്‍ത്താവായ നായര്‍ സമുദായാചാര്യന്‍ മന്നത്തുപത്മനാഭന് വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 50 വര്‍ഷം തികയുന്നു. നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മന്നം കേരളസമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ മഹത്തരമാണ്.
നായര്‍ സമുദായത്തിന്റെ മാത്രം താത്പര്യങ്ങളില്‍ ഒതുങ്ങാതെ കേരളമെന്ന വിശാലഭൂമികയ്ക്ക് വേണ്ടി നിലകൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചു. മന്നം കാത്തുസൂക്ഷിച്ച മൂല്യങ്ങളും ആശയങ്ങളും അതേ അര്‍ത്ഥത്തില്‍ പിന്തുടരാന് അദ്ദേഹത്തിന്റെ പിന്ഗാമികള്ക്കും സാധിക്കുന്നു.
അത് എന്‍.എസ്.എസ്. എന്ന പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ്. മാറുന്നലോകത്ത് മാറാത്തമൂല്യങ്ങളായി മന്നത്തിന്റെ വാക്കുകള്‍ നമ്മുടെ മനസില്‍ നിറഞ്ഞുനില്ക്കുന്നു.അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് സാമൂഹ്യനീതി ഉറപ്പാക്കാന്‍ അഹോരാത്രം പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.
Comments are closed.