സുപ്രീംകോടതിയിലെ ആറു ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 പനി ബാധിച്ചു

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, മോഹനശാന്തന ഗൗഡര്‍, ഇന്ദിര ബാനര്‍ജി, സഞ്ജീവ് ഖന്ന, എസ് അബ്ദുള്‍ നസീര്‍, എ എസ് ബൊപ്പണ്ണ എന്നീ ആറു ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 പനി ബാധിച്ചു. തുടര്‍ന്ന് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള രണ്ടാം കോടതി മുറിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്‌ക് ധരിച്ചാണ് കോടതി നടപടികളില്‍ പങ്കെടുത്തിരുന്നത്.

അതേസമയം രണ്ട് ജീവനക്കാര്‍ക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗുളൂരുവിലെ എസ്എപി ഇന്ത്യയുടെ ഓഫീസ് ക്ലീനിങിനായി അടച്ചു. തുടര്‍ന്ന് എച്ച് 1എന്‍ 1 പനിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലെ ജോലിക്കാര്‍ക്കും അഭിഭാഷകര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കുകയും തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ബാര്‍’ അസോസകിയേഷന്‍ പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുമുണ്ട്.

Comments are closed.