കോടതി അലക്ഷ്യക്കേസില്‍ കളക്ടര്‍ ഹാജരാകാതിരുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കോതമംഗലം പള്ളിത്തര്‍ക്കക്കേസിലെ മുന്‍ ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാ വികാരി സമര്‍പ്പിച്ചിട്ടുള്ള കോടതി അലക്ഷ്യക്കേസില്‍ കളക്ടര്‍ ഹാജരാകാതിരുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയില്‍ ഹാജരാകേണ്ടത് കളക്ടറുടെ ഇഷ്ടത്തിനല്ലെന്നും കോടതി സമയത്ത് ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ അറിയിച്ചു.

കളക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയും കോടതിയില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് അഞ്ചു മിനിട്ടിനുള്ളില്‍ കളക്ടര്‍ ഹാജരാകണമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് 1.45 വരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും അഞ്ചു മിനിട്ടുകൊണ്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കണമെന്നും മാറി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ നാളെ സര്‍ക്കാരിന്റെ പുതിയ ഹര്‍ജി പരിഗണിക്കുന്നതാണ്.

Comments are closed.