പാനൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക

കണ്ണൂര്‍: പാനൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Comments are closed.