എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി

എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ വീട്ടുടമയായ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാള്‍കൂടി അറസ്റ്റിലായി. തിങ്കളാഴ്ച പുലര്‍ച്ചെ എടക്കര ടൗണില്‍ വെച്ച് കാപ്പുണ്ട പുളിക്കല്‍ സക്കീര്‍ ബാബുവിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നേരത്തെ എടക്കര തമ്പുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവര്‍ പൊലീസിന്റെ പിടിയിലായിരുന്നു. അതേസമയം മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്.

പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി. എന്നാല്‍, ബിന്‍സ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലര്‍ക്കും യുവതിയെ കാഴ്ചവെച്ചു. എറണാകുളത്തെ ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും പലര്‍ക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.

Comments are closed.