പ്രകൃതിവാതക ഇന്ധന വിതരണം : 200 സിഎന്‍ഡി സ്റ്റേഷനുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തുറക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്
കൊച്ചി : പ്രകൃതിവാതക ഇന്ധന വിതരണം വികസിപ്പിക്കുന്നതിനായി 200 സിഎന്‍ഡി സ്റ്റേഷനുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തുറക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു. ആറ് സിഎന്‍ജി പമ്പുകള്‍ മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കാനാണ് ഐഒസിയുടെ പദ്ധതി.
രണ്ടു വര്‍ഷത്തില്‍ സംസ്ഥാനത്തെ സിഎന്‍ജി പമ്പുകളുടെ എണ്ണം 200 ആകുമെന്നും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം ഏപ്രിലോടെ രണ്ടില്‍ നിന്നും 14 ആക്കി ഉയര്‍ത്തുമെന്നുമാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പറയുന്നത്. അതേസമയം തിരുവനന്തപുരത്തും തൃശ്ശൂരിലുമാണ് സിഎന്‍ജി പമ്പുകള്‍ ഉടന്‍ വരുന്നത്.
Comments are closed.