സര്‍ക്കാര്‍ സ്‌കൂളിന്റെ ഭിത്തികളിലും കതകിലും പാകിസ്താന്‍ സിന്ദാബാദ്, ടിപ്പു സുല്‍ത്താന്‍ സ്‌ക്കൂള്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍

ബെംഗുളൂരു: കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ ഭിത്തികളിലും കതകിലും പാകിസ്താന്‍ സിന്ദാബാദ്, ടിപ്പു സുല്‍ത്താന്‍ സ്‌ക്കൂള്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ കണ്ടത് സ്‌കൂള്‍ അധ്യാപകരേയും അധികൃതരേയും നാട്ടുകാരെയും ഭീതിയിലാക്കിയിരിക്കുകയാണ്. കര്‍ണ്ണാടകയിലെ ഹൂബ്ലി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് സംഭവം അറിയുന്നത്.

ചോക്ക് കൊണ്ടാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസികളാണ് സ്‌കൂള്‍ അധികൃതരെ സംഭവം ആദ്യം അറിയിച്ചത്. അതേസമയം ശനിയാഴ്ചയും സ്‌കൂള്‍ പ്രവൃത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞായറാഴ്ച്ച രാത്രിയായിരിക്കണം സംഭവം നടന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരുകയാണ്.

Comments are closed.