സ്വര്‍ണ്ണവില പവന് 32,000 രൂപയും ഗ്രാമിന് 4,000 രൂപയും രേഖപ്പെടുത്തി

മുംബൈ: സ്വര്‍ണ്ണവില പവന് 32,000 രൂപയും ഗ്രാമിന് 4,000 രൂപയും രേഖപ്പെടുത്തി. പവന് 520 രൂപ കൂടി 32,000 രൂപയിലും ഗ്രാമിന് 4,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. നാലാംദിനമാണു പ്രാദേശിക വിപണിയില്‍ സ്വര്‍ണവില ഉയരുന്നത്. അതേസമയം ഇന്നലെ രണ്ടു തവണയായാണ് വില വര്‍ധിച്ചത്. രാവിലെ പവന് 320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വര്‍ധിച്ചു. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 2,080 രൂപയാണ് കൂടിയത്.

ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് ആഭരണ വിപണികളില്‍ കാണുന്നത്. ഡല്‍ഹി ബുള്ളിയനില്‍ പത്ത് ഗ്രാം സ്വര്‍ണത്തിനു 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനയാണുണ്ടായത്. അതേസമയം ഉല്‍പ്പാദനകേന്ദ്രങ്ങളും കയറ്റുമതിയും മരവിച്ചതോടെ എണ്ണവിലയും ഇടിഞ്ഞു.

Comments are closed.