ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു ഭൂമിയിലെ മനോഹര സ്വകാര്യം

ഷൈജു അന്തിക്കാട് ചിത്രമായ ‘ഭൂമിയിലെ മനോഹര സ്വകാര്യത്തില്‍ ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ശാന്തകുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍ ആണ്. എഡിറ്റിംഗ് വി സാജന്‍.

സംഗീതം സച്ചിന്‍ ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കപില്‍ ചാഴൂര്‍, ക്രിസ് തോമസ് മാവേലി എന്നിവര്‍. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാര്‍ ആണ് നിര്‍മ്മാണം. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിവരാണ് മറ്റു താരങ്ങള്‍. ഫെബ്രുവരി 28ന് ചിത്രം തിയേറ്ററിലെത്തുന്നതാണ്.

Comments are closed.