ബിഗ് ബോസ് സീസണ്‍ ടൂവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പവന്‍ ജിനോ തോമസിന്റെ പുതിയ ചിത്രം എത്തുന്നു

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മലയാളം ബിഗ് ബോസ് സീസണ്‍ ടൂവില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് മോഡലും നടനുമായ പവന്‍ ജിനോ തോമസ്. ഇപ്പോള്‍ താന്‍ അഭിനയിച്ച ഏറ്റവും പുതിയ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പവന്‍ ഫേസബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ‘പ്രിസണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പവനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്‍ മേരി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിനു സാവിയര്‍ ആണ് പ്രിസണ്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതും ജിനു സാവിയര്‍ തന്നെയാണ്. സൂര്യ ദേവാണ് ക്യാമറ.

‘ഹായ് കേരളം, എന്റെ ആദ്യ മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഇത് ചെയ്യാന്‍ കഴിയൂ. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദയവായി ഈ സ്‌നേഹം എപ്പോഴും കാണിക്കുക. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും…ലവ് യു ഫാം’, എന്ന അടിക്കുറിപ്പോടെയായിരുന്നു പവന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

Comments are closed.