ബിയര്‍ പബ്ബുകളും മൈക്രോ ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിക്കാതെ സംസ്ഥാന മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: ബിയര്‍ പബ്ബുകളും മൈക്രോ ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിക്കാതെ 2020-21 വര്‍ഷത്തെ സംസ്ഥാന മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്നാല്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിറുത്തി. കൂടാതെ ബാറുകളുടെയും ക്ലബ്ബുകളുടെയും ലൈസന്‍സ് ഫീസ് ഉയര്‍ത്തുകയും കള്ളുഷാപ്പുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വില്പന നടത്താനും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ലൈസന്‍സ് ഫീസ് വര്‍ദ്ധന

എഫ്.എല്‍ 3 ബാറുകള്‍ക്ക്- 30ലക്ഷം (നിലവില്‍ 28ലക്ഷം)

എഫ്.എല്‍ 4എ ക്ലബ്ബുകള്‍ക്ക്- 20ലക്ഷം (നിലവില്‍ 15ലക്ഷം)

എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) – 2ലക്ഷം (നിലവില്‍ 1ലക്ഷം)

Comments are closed.