ദില്ലിയില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് അമിത് ഷാ
ദില്ലി: ദില്ലിയില്‍ വര്‍ഗീയ കലാപം രൂക്ഷമാകുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് അമിത് ഷാ. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയും പങ്കെടുത്തിരുന്നു. കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്.
ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറയുകയാണ്. അതേസമയം ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര് എന്നിവിടങ്ങളിലാണ് സംഘര്‍ഷം നടക്കുന്നത്. ദില്ലിയില്‍ രാത്രിയിലും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. പലയിടത്തും പൊലീസ് സാന്നിധ്യം ഇപ്പോഴുമില്ല. കലാപകാരികള്‍ റോഡുകളില്‍ തമ്പടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ദില്ലി കലാപത്തില്‍ ആകെ 13 പേര് മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ കലാപം പടരുന്ന ദില്ലിയില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ദില്ലിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. അതേസമയം അശോക് നഗറില്‍ ഒരു മുസ്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ദില്ലി നോര്‍ത്ത് വെസ്റ്റ് ഡിസിപിയുടെ അവകാശവാദം.
Comments are closed.