ദില്ലിയില്‍ പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അജിത് ഡോവല്‍

ദില്ലി: ദില്ലിയില്‍ പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്നുണ്ടായ കലാപങ്ങളുടെ സാഹചര്യത്തില്‍ ദില്ലിയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ദില്ലി കമ്മീഷണര്‍ ഓഫീസിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് വടക്ക് കിഴക്കന്‍ ദില്ലിയിലെ പൊലീസ് വിന്യാസവും മേഖലയില്‍ സമാധാനം തിരിച്ചെത്തിക്കാനുള്ള വഴികളുമാണ് ചര്‍ച്ചയായതെന്നാണ് വിവരം.

പുലര്‍ച്ചെ മൂന്നര വരെ കലാപ ബാധിത മേഖലകളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സന്ദര്‍ശനം ഉണ്ടായിരുന്നു എന്നും തുടര്‍ന്ന് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചെന്നും അതിനാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര മന്ത്രിസഭായോഗത്തില്‍ കലാപ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനവും ചര്‍ച്ചകളും വിലയിരുത്തലുകളും അടക്കം വിശദമായ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തില്‍ അജിത് ഡോവല്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്.

Comments are closed.