തിരുവനന്തപുരം നഗരസഭയിലും ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കി. തുടര്‍ന്ന് ഇന്ന് മുതല്‍ ഒരാഴ്ചയാണ് ട്രയല്‍ റണ്‍. ട്രയല്‍ റണ്ണിന് ശേഷം പഞ്ചിംഗ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതാണ്. പ്യൂണ്‍ തസ്തികയില്‍ ഉള്ളവര്‍ രാവിലെ 9.30 ന് മുമ്പായി പഞ്ച് ചെയ്യണം. മറ്റുള്ള ജീവനക്കാര്‍ക്ക് 10.15 ന് മുമ്പായി പഞ്ചിംഗ് ഉറപ്പാക്കണം.

വൈകീട്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതിനായി പ്രധാന ഓഫീസില്‍ 10 പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സര്‍ക്കിള്‍ ഓഫീസുകളിലായി 26 പഞ്ചിംഗ് മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നുണ്ട്. അതേസമയം പഞ്ചിംഗ് മെഷീനുകള്‍ക്ക് പുറമേ നഗരസഭയില്‍ പുതിയ 140 സിസിടിവി ക്യാമറകളും സ്ഥാപിച്ചിരിക്കുകയാണ്. അതേസമയം കോര്‍പ്പറേഷനിലെ 440 ജീവനക്കാരുടെയും ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചുക്കഴിഞ്ഞു. കെല്‍ട്രോണിനാണ് ക്യാമറളും പഞ്ചിംഗ് മെഷീനുകളും സ്ഥാപിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

Comments are closed.