ആലപ്പുഴ വണ്ടാനം സ്വദേശിയെ ലോഡ്ജ് മുറിക്കുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

കോട്ടയം: ആലപ്പുഴ വണ്ടാനം സ്വദേശിയെ ചങ്ങനാശേരി പൂച്ചമുക്കിലുള്ള ലോഡ്ജ് മുറിക്കുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ചങ്ങനാശേരിയില്‍ ജൂസ് കടയില്‍ ജോലിക്കാരനായ ബാദുഷയെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഭാര്യയുമായി പിണങ്ങികഴിയുന്ന ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. കൂടാതെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. അതേസമയം മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.