രാജസ്ഥാനിലെ ബണ്ടി ജില്ലയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 24 പേര്‍ മരിച്ചു

കോട്ട: രാജസ്ഥാനിലെ ബണ്ടി ജില്ലയില്‍ കോട്ടയിലെ മൈസ പുഴയിലേക്ക് ബസ് മറിഞ്ഞ് പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 24 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ബസില്‍ 28 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും പരിക്കേറ്റവരെ കോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Comments are closed.