സൗദിയില്‍ വിനോദസഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് തല്‍ക്ഷണം ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനം

റിയാദ്: സൗദിയില്‍ ടൂറിസം മേഖലയിലെ വളര്‍ച്ച കണക്കിലെടുത്തും ഈ മേഖലയിലെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതും ലക്ഷ്യമിട്ട് വിനോദസഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് തല്‍ക്ഷണം ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് 150 ദിവസം വരെ എടുത്തടത്തിപ്പോള്‍ രണ്ടു മിനിറ്റുകൊണ്ടാണ് ലൈസന്‍സ് ലഭിക്കുന്നത്.

വിനോദ സഞ്ചാര മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി വളരെ വേഗത്തില്‍ ലൈസന്‍സ് നല്‍കുന്ന പദ്ധതി സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജാണ് തുടങ്ങിയത്. പുതിയ ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, റദ്ദാക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍, പേര് മാറ്റല്‍, ടൂര്‍ ഗൈഡ് മേഖലയിലെ ലൈസന്‍സ് തുടങ്ങിയ അപേക്ഷകളിലാണ് അതിവേഗത്തില്‍ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. ഇതോടെ സൗദി സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടിയിരിക്കുകയാണ്.

Comments are closed.