റിയാദിലെ പ്രധാനപ്പെട്ട മുഴുവന്‍ റോഡുകളും വികസിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും ഉത്തരവ്

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദ് നഗരത്തെ മധ്യപൗരസ്ത്യ മേഖലയിലെ ഗതാഗത കേന്ദ്രമാക്കാനായി നഗരത്തിലെ പ്രധാനപ്പെട്ട മുഴുവന്‍ റോഡുകളും വികസിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ‘റിയാദ് ഗ്രീന്‍ പദ്ധതിക്കും’ തുടക്കമായിരുന്നു.

അതേസമയം തലസ്ഥാന നഗരിയുടെ വ്യത്യസ്ത ഭാഗങ്ങളെ ഫലപ്രദമായി ബന്ധിപ്പിക്കാനും സുസ്ഥിര ഗതാഗത സേവനവും ലോജിസ്റ്റിക് സേവനങ്ങളും നല്‍കുന്നതില്‍ മധ്യപൗരസ്ത്യ ദേശത്തെ പ്രധാന കേന്ദ്രമാക്കി റിയാദിനെ മാറ്റുന്നതിനും ലോകത്തെ വന്‍കിട നഗരങ്ങള്‍ക്കിടയിലെ മുന്‍നിര സ്ഥാനം മെച്ചപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി അതിവേഗ പാതവഴി തലസ്ഥാന നഗരിയുടെ വ്യത്യസ്ത ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കും. കൂടാതെ പ്രധാന റോഡുകളിലെ വേഗപരിധി കൂട്ടുകയും യാത്രാ സമയം കുറയ്ക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. എന്നാല്‍ ‘റിയാദ് ഗ്രീന്‍ പദ്ധതിയുടെ ആദ്യപടിയായി നഗരത്തിലെ പ്രധാന റോഡുകളുടെ 144 കിലോമീറ്റര്‍ ഭാഗത്തു 31,000 വൃക്ഷതൈകളാണ് നട്ടിരിക്കുന്നത്. ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി റിയാദില്‍ 48 വലിയ പാര്‍ക്കുകളും 3,250 ചെറിയ പാര്‍ക്കുകള്‍ പാര്‍പ്പിട മേഖലയിലും നിര്‍മ്മിക്കുന്നതാണ്.

Comments are closed.