രാജ്യത്തിന്റെ ജിഡിപി 4.7 ശതമാനത്തിലേക്ക് ഉയരുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ

ദില്ലി: 2019 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 4.7 ശതമാനത്തിലേക്ക് ഉയരുമെന്ന് റോയിട്ടേഴ്‌സ് സര്‍വേയില്‍ പറയുന്നു. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കില്‍ നിന്ന് ഒക്ടോബര്‍ -ഡിസംബര്‍ പാദത്തില്‍ രാജ്യം മുന്നേറ്റം പ്രകടിപ്പിക്കുമെന്നും സ്വകാര്യ ഉപഭോഗത്തില്‍ വളര്‍ച്ചയുണ്ടായതായും ഗ്രാമീണ ആവശ്യകതയില്‍ നേരിയ പുരോഗതി ഒക്ടോബര്‍ -ഡിസംബര്‍ കാലഘട്ടത്തില്‍ ഉണ്ടായതായും അവര്‍ വ്യക്തമാക്കി.

ഫെബ്രുവരി 18 മുതല്‍ 24 വരെയാണ് റോയിട്ടേഴ്‌സ് അഭിപ്രായ സര്‍വേ സംഘടിപ്പിച്ചത്. എന്നാല്‍ അഭിപ്രായം രേഖപ്പെടുത്തിയ 90 ശതമാനം സാമ്പത്തിക വിദഗ്ധരും ജിഡിപി നിരക്ക് സമാനകാലയളവില്‍ അഞ്ച് ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് പറയുന്നത്.

Comments are closed.