യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ പോരാട്ടം
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ പോരാട്ടം. സ്പെയിനില്‍ റയല്‍ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം നടക്കുന്നത്. അതേസമയം പരിക്കേറ്റ സൂപ്പര്‍ താരം ഹസാര്‍ഡ് റയല്‍ നിരയില്‍ ഉണ്ടാകില്ല.
ചാമ്പ്യന്‍സ് ലീഗിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് മുന്‍പ് സിറ്റി പരിശീലകനെ പ്രശംസിച്ച് റയല്‍ കോച്ച് രംഗത്തെത്തി. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകന് പെപ് ഗ്വാര്‍ഡിയോളയാണ് എന്നാണ് സിനദിന്‍ സിദാന്റെ പ്രശംസ. അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസും പ്രീ ക്വാര്‍ട്ടറില്‍ ഇന്നിറങ്ങും. ഫ്രഞ്ച് ക്ലബ്ബായ ലിയോണ്‍ ആണ് എതിരാളികള്‍. ലിയോണ്‍ മൈതാനത്താണ് ആദ്യപാദ മത്സരം നടക്കുന്നത്.
Comments are closed.