ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഐപിഎല്‍ ആണെന്ന് പാകിസ്ഥാന്‍ മുന്‍താരം ഷാഹിദ് അഫ്രീദി

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഐപിഎല്‍ ആണെന്നും കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ചുറ്റുമാണ് കറങ്ങുന്നതെന്നും പാകിസ്ഥാന്‍ മുന്‍താരം ഷാഹിദ് അഫ്രീദി പറയുന്നു. ഇന്ത്യയിലെ യുവ താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലെ സമ്മര്‍ദം അതിജീവിക്കാന്‍ ഐപിഎല്‍ വലിയ സഹായമായി മാറി.

മികച്ച വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുകയും അവര്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ ചെലവഴിക്കുകയും ചെയ്യുന്നത് യുവതാരങ്ങളില്‍ വലിയ മാറ്റമാണ് വരുത്തുന്നത് എന്നും അഫ്രീദി പറഞ്ഞു. 014ല്‍ ബിജെപിയും നരേന്ദ്ര മോദിയും അധികാരത്തിലെത്തിയത് മുതലാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായത്. രണ്ട് രാജ്യത്തുള്ള ജനങ്ങള്‍ക്കും അതിര്‍ത്തികടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമെന്നുണ്ട്. മോദിയുടെ അജണ്ട എന്താണെന്ന് അറിയില്ല എന്നും അഫ്രീദി വ്യക്തമാക്കി.

Comments are closed.