ബെംഗളൂരു എഫ്സി ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ്; മാപ്പു പറഞ്ഞ് ടീം ഉടമ

മാലെ∙ മാലദ്വീപിൽ പോയി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്‍സി വിവാദക്കുരുക്കിൽ. രാജ്യത്തെ കോവിഡ് നിയമങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‍സി ടീം ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്‌ലൂഫ് ആവശ്യപ്പെട്ടു.…

ഗില്ലിനെ പ്രതീക്ഷകളുടെ അമിതഭാരം തളർത്തുന്നു: മുന്നറിയിപ്പുമായി ഗാവസ്കർ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ പ്രതീക്ഷയായ ഇരുപത്തൊന്നുകാരൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെ പ്രതീക്ഷകളുടെ അമിത ഭാരം തളർത്തുന്നുവെന്ന മുന്നറിയിപ്പുമായി മുൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ കൊൽക്കത്ത…

ജപ്പാനിൽ എതിർപ്പ് ശക്തം, ഇന്ത്യയ്ക്കും ആശങ്ക; ഒളിംപിക്സ് റദ്ദാക്കുമോ?

10 ആഴ്ചയുടെ അകലം മാത്രമേ ടോക്കിയോ ഒളിംപിക്സിലേക്കുള്ളൂ. ടോക്കിയോയിലെ പുതുക്കിപ്പണിത നാഷനൽ സ്റ്റേഡിയത്തിൽ ജൂലൈ 23നു  ദീപശിഖ തെളിയുന്നതോടെ ഒളിംപിക്സിനു തുടക്കമാകേണ്ടതാണ്. ലോകമാകമാനം പടർന്നു പിടിച്ച കോവിഡിനിടെ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന…

നേപ്പാളിൽ ഇന്ന് വിശ്വാസവോട്ട്

കഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഓലി ഇന്ന് പാർലമെന്റിൽ വിശ്വാസവോട്ട് തേടും.പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 275 അംഗ പാർലമെന്റിൽ ഓലിയുടെ…

അസ്ട്രാസെനക വാക്സീൻ ഇയു ഇനി വാങ്ങുന്നില്ല; പകരം ഫൈസർ

പാരിസ്∙ ഓക്സ്ഫഡ്– അസ്ട്രാസെനക വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ (ഇയു). അസ്ട്രാസെനക വാക്സീനെക്കാൾ വിലയേറിയ ഫൈസർ–ബയോൺടെക് വാക്സീന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറാണ് ഇപ്പോൾ…

കാബൂൾ സ്കൂൾ സ്ഫോടനം: മരണം 68

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിനു മുന്നിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ മരണം 68 ആയി ഉയർന്നു. 165 പേർ പരുക്കുകളോടെ ചികിത്സയിലാണ്. മരിച്ചവരിൽ 7 പേരൊഴികെ എല്ലാം പെൺകുട്ടികളാണെന്നാണു റിപ്പോർട്ട്. ഷിയ ഭൂരിപക്ഷമേഖലയായ ദശ്ടെ…

കിഴക്കൻ ജറുസലമിൽ ഇസ്രയേൽ അതിക്രമം; 90 പേർക്ക് പരുക്ക്

ജറുസലം ∙ സംഘർഷം തുടരുന്ന കിഴക്കൻ ജറുസലമിലെ പഴയ നഗരത്തിൽ ശനിയാഴ്ച രാത്രി ഇസ്രയേൽ പൊലീസ് നടപടിയിൽ 90 പലസ്തീൻ യുവാക്കൾക്കു പരുക്കേറ്റു. വെള്ളിയാഴ്ച അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ 205 പലസ്തീൻ പൗരന്മാർക്കു പരുക്കേറ്റു. 18…

ഒടുവിൽ ചൈനീസ് റോക്കറ്റ് കടലിൽ; വീണത് മാലദ്വീപിന് സമീപം, അപായമില്ല

വാഷിങ്ടൻ ∙ 10 ദിവസമായി ലോകജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനു പടിഞ്ഞാറുവശത്തായി കടലിൽ പതിച്ചു. തിരുവനന്തപുരത്തു നിന്ന് ഏകദേശം 783 കിലോമീറ്റർ…

കൂടുതൽ പേർ ഗുരുതരാവസ്ഥയിലേക്ക്; വെന്റിലേറ്റർ ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ കണക്കു പ്രകാരം 1249 പേർ വെന്റിലേറ്ററിന്റെ സഹായത്താലാണു കോവിഡിനോടു പൊരുതുന്നത്. 2528 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ്…

ലോക്ഡൗൺ : ഇന്നുമുതൽ കൂടുതൽ പൊലീസ്

തിരുവനന്തപുരം∙ ലോക്ഡൗൺ രണ്ടാം ദിവസവും സംസ്ഥാനത്തു പൂർണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസിനെ പരിശോധനയ്ക്കു നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അനാവശ്യമായി പുറത്തി‍റങ്ങിയവരെ ഇന്നലെ…