പിക്കോ- സെൽ എന്ന പ്രത്യേക നെറ്റ്‌വർക്ക് , വിമാനങ്ങളിലും ഇനി മികച്ച 5ജി സേവനം ലഭിക്കും

വിമാനങ്ങളിൽ 5ജി സേവനങ്ങൾ മികച്ച രീതിയിൽ ക്രമീകരിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സെൽഫോൺ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫ്രീക്വൻസികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ, ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ, ഡാറ്റ എന്നിവ ഉപയോഗപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ എയർലൈനുകളെ അനുവദിക്കുന്നതാണ്.

പിക്കോ- സെൽ എന്ന പ്രത്യേക നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് 5ജി സേവനം ലഭ്യമാക്കുക. വിമാനത്തിനുള്ളിലെ ശൃംഖലയെ ഒരു ഉപഗ്രഹം ഭൂമിയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക തരം നെറ്റ്‌വർക്കാണ് പിക്കോ- സെൽ. 2022- ൽ യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ മൊബൈൽ വയർലെസ് ഫ്രീക്വൻസുകൾ വഴി ഇൻ- ഫ്ലൈറ്റ് വോയിസ്, ഡാറ്റ സേവനങ്ങൾ എന്നിവ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. എന്നാൽ, എയർലൈൻ പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡർമാരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി പിൻവലിക്കുകയായിരുന്നു.