കാ​യം​കു​ള​ത്ത് യു​വാ​വി​നെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല്ലാ​ൻ ശ്ര​മം : മൂന്നുപേർ അറസ്റ്റിൽ

കൊ​ല്ലം: കാ​യം​കു​ള​ത്ത് യു​വാ​വി​നെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂന്നുപേർ അറസ്റ്റിൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യായ പ​ത്തി​യൂ​ർ സ്വ​ദേ​ശി അ​മ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ന​വം​ബ​ർ മൂ​ന്നി​നാണ് കേസിനാസ്പദമായ സംഭവം. കാ​യം​കു​ളം താ​സാ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കീ​രി​ക്കാ​ട് സ്വ​ദേ​ശി ഉ​വൈ​സ് ഹോ​ട്ട​ലി​ൽ നി​ന്നും ഡെ​ലി​വ​റി​ക്കു വേ​ണ്ടി ഭ​ക്ഷ​ണ​വു​മാ​യി സ്കൂ​ട്ട​റി​ൽ പോ​യ സ​മ​യ​ത്ത് എ​രു​വ ഒ​റ്റ​ത്തെ​ങ്ങ് ജം​ഗ്ഷ​നു സ​മീ​പം വ​ള​വി​ൽ​വ​ച്ച് ഉ​വൈ​സ് സ്കൂ​ട്ട​ർ മ​റി​ഞ്ഞു​ താ​ഴെ വീ​ണു.

തുടർന്ന്, വ​ണ്ടി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച സ​മ​യം അ​വി​ടെ​യെ​ത്തി​യ പ്ര​തി​ക​ൾ ഉ​വൈ​സി​നെ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം സ​മീ​പ​ത്തെ വ​യ​ലി​ൽ ത​ള്ളി​യി​ട്ട് വെ​ള്ള​ത്തി​ൽ പി​ടി​ച്ചു മു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും