മദ്യപാനത്തിനിടെ തർക്കം,കല്ലും വടിയും ഉപയോഗിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പ്രകോപിതരായ സുഹൃത്തുക്കൾ പ്രിയ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചു് കൊലപ്പെടുത്തി. തിരുവനന്തപുരം ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്.പുലർച്ചെയോടെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നതായാണ് വിവരം. സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങിയ സുഹൃത്തുക്കളിൽ നിന്ന് തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമാകുകയായിരുന്നു

കല്ലും വടിയും ഉപയോഗിച്ചാണ് സാജുവിനെ ഇവർ ക്രൂരമായി മർദ്ദിച്ചത്. കല്ലും വടിയും ഉപയോഗിച്ചാണ് സാജുവിനെ ഇവർ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം നടന്നത്.

പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവം കൊലപാതമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. സാജുവിൻ്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി.