ബേസിലിന് അഭിനന്ദന വർഷം, നായികാ പ്രാധാന്യമുള്ള ചിത്രത്തിലെ ദർശനയുടെ അഭിനയത്തെ കുറിച്ച് മൗനം: കെ.കെ ശൈലജയ്ക്ക് വിമർശനം

ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ചു കൊണ്ടുള്ള മുൻ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്‌ബുക്കിൽ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. നായികാ പ്രാധാന്യമുള്ള, ജയ എന്ന പെൺകുട്ടിയുടെ കഥ പാഞ്ഞ ചിത്രത്തിൽ ശൈലജ അഭിനന്ദിച്ചതും പുകഴ്തട്ടിയതും ബേസിൽ ജോസഫിനെയും സിനിമയെയും മാത്രം. ജയ ആയി പകർന്നാടിയ ദർശന രാജേന്ദ്രനെ കുറിച്ചോ ദർശനയുടെ അഭിനയത്തെ കുറിച്ചോ യാതൊരു വാക്കും ശൈലജ ടീച്ചർ പങ്കുവെച്ചില്ല. ഇതാണ് വിമർഹനത്തിന് കാരണമായിരിക്കുന്നത്.

പുരുഷാധിപത്യത്തെ വിമര്ശിച്ചുകൊണ്ടുള്ള ശൈലജയുടെ പോസ്റ്റിൽ ബേസിലിന്റെ അഭിനയത്തെ മാത്രമാണ് പുകഴ്ത്തിയിരിക്കുന്നത് എന്ന വൈരുധ്യവുമുണ്ട്. ‘നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ’, ‘അതെന്താ ടീച്ചറേ, ബേസിലിന് അമ്പതിൽ നാല്പത്തിയൊമ്പതും ദർശനക്ക് അമ്പതിൽ ഇരുപത്തിയൊമ്പതും മാർക്കിട്ടത്?’, ‘ഇത് നായകന്റെ ചിത്രമല്ല, നായിക ദർശനയുടെ ചിത്രമാണ്. അല്ലെങ്കിൽ സംവിധായകന്റെ ചിത്രം, മലയാള സിനിമ എന്നാൽ നായകന്മാരുടേതാണ് എന്ന ധാരണ വച്ചുപുലർത്തുന്നത് മാറ്റണം. മാത്രമല്ല പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ഇതിലെ നായിക അടിമത്വത്തിന്റെ നേർക്കാഴ്ചയല്ല, ചങ്ങല പൊട്ടിച്ചെറിഞ്ഞ് അടിമയാക്കാൻ വന്നവനെ ചവിട്ടി തെറിപ്പിച്ച സൂപ്പർ ഹീറോയിൻ ആണ്’, ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ.

മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു എന്നായിരുന്നു ശൈലജ കുറിച്ചിരുന്നത്. ബേസിലിനെ അഭിനന്ദിച്ചതിനൊപ്പം ദർശനയെയും അഭിനന്ദിക്കാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നു