എസ്.ജെ. സൂര്യ നായകനാകുന്ന ‘വദന്തി – ദി ഫെബിൾ ഓഫ് വെലോനി’: ക്രൈം ത്രില്ലറിന്‍റെ ട്രെയ്‌ലർ പുറത്ത്

ചെന്നൈ: നടനും സംവിധായകനുമായ എസ്ജെ സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോൺ ഒറിജിനൽ പരമ്പരയായ ‘വദന്തി – ദി ഫെബിൾ ഓഫ് വെലോനി’ എന്ന തമിഴ് ക്രൈം ത്രില്ലറിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി.

വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസാണ്. എം നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രീമിയർ ചെയ്യും. ഓരോ വഴിത്തിരിവിലും ആസ്വാദകരെ ത്രസിപ്പിക്കുന്ന ഈ ക്രൈം ത്രില്ലർ പ്രേക്ഷക ശ്രദ്ധ ആകർഷിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.