കോഴിക്കോട് : ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായിക നൂറിനും ജൂണ്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധനേടിയ ഫാഹിമും ബേക്കലിലെ ഒരു റിസോര്‍ട്ടില്‍വെച്ചു വിവാഹ നിശ്ചയം നടത്തി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയില്‍ നിന്നുള്ള ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു.
പരസ്പര സൗഹൃദമാണ് ഇരുവരും കൂടുതല്‍ അടുക്കാനും പ്രണയിക്കാനും കാരണമായത്.നൂറിനെ ആദ്യമായി കണ്ടപ്പോള്‍ കൊള്ളാം എന്നാണ് തോന്നിയെന്നും പിന്നീട് കൂടുതൽ അടുത്തപ്പോൾ ജീവിതത്തിൽ ഒരുമിക്കാമെന്ന് വിചാരിച്ചു എന്നും ഫഹീം പറഞ്ഞു.സിനിമയും അഭിനയവും ഒക്കെത്തന്നെയാണ് ഇരുവരേയും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെയാക്കിയത്.
ചടങ്ങിലെ ചിത്രങ്ങളും വീഡിയോസുമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍നേരത്തെ തന്നെ വൈറലായിരുന്നു.