ജോജു ജോർജ് ഇരട്ടവേഷത്തിലെത്തുന്ന ‘ഇരട്ട’ തീയേറ്ററുകളിലേക്ക്

നവാഗതനായ രോഹിത് എം.ജി. കൃഷ്‍ണ സംവിധാനം ചെയ്ത് ജോജു ജോർജ് ഇരട്ടവേഷത്തിലെത്തുന്ന ‘ഇരട്ട’ ഫെബ്രുവരി രണ്ടിന് തിയെറ്ററുകളിൽ എത്തും. ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിൽ വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരെ അവതരിപ്പിക്കുന്നു.ചിത്രത്തിലെ നായികയായിയെത്തുന്നത് നിരവധി തമിഴ്- മലയാള സിനിമകളിൽ നായികാ വേഷം കൈകാര്യം ചെയ്ത അഞ്ജലിയാണ്.

ജോജു നിരവധി പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇരട്ടയിലെ പോലീസ് ഓഫീസർ പ്രേക്ഷകരെ ഞെട്ടിക്കമെന്നാണ് സംസാരം. ജോജുവിന്റെ കരിയറിലെ മറ്റൊരു പവർഫുൾ പോലീസ് വേഷമായിരിക്കും ഇരട്ടയിലേത്.ജോജു, അഞ്ജലി എന്നിവരെക്കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയാണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം. രികൾ- അൻവർ അലി. മനു ആന്റണി എഡിറ്റർ. ആർട്ട്- ദിലീപ് നാഥ്‌, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ് സേവ്യർ, സംഘട്ടനം- കെ. രാജശേഖർ, മാർക്കറ്റിംഗ്, മീഡിയ പ്ലാൻ- ഒബ്സ്ക്യൂറ.