“തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ” പാക്കപ്പ് ” കിംഗ് ഓഫ് കൊത്ത ” ചിത്രീകരണം പൂര്‍ത്തിയായി

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന “കിംഗ് ഓഫ് കൊത്ത” യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള “തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ” എന്ന ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

95 ദിവസം നീണ്ട ചിത്രീകരണം തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് അവസാനിപ്പിച്ചത്.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റു എന്ന ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായി ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖർ പറഞ്ഞത്.

ശ്രീനാഥ് രാജേന്ദ്രന്‍റെ സംവിധാനത്തില്‍ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ വേഷമിട്ട കുറുപ്പ് ആയിരുന്നു മലയാളത്തില്‍ ദുല്‍ഖറിന്റെ അവസാനം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ഈ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രം ഒരുങ്ങുന്നത്.’പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നടി ശാന്തി കൃഷ്‍ണയും തമിഴ് നടൻ പ്രസന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ ത്തെ അവതരിപ്പിക്കുന്നുണ്ട്.