രാജ്യത്തെ ഏറ്റവും മികച്ച സ്കൂളുകൾ കേരളത്തിലേത്,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂ ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020 – 2021 പെർഫോമിംഗ് ഗ്രേഡ് ഇൻഡക്സിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു.

സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിലെ 70 സൂചകങ്ങൾ കണക്കിലെടുത്താണ് പെർഫോമിംഗ് ഗ്രേഡ് ഇൻഡക്സ് തയ്യാറാക്കുന്നത്.1000 പോയിന്റിൽ 950 നു മുകളിൽ സ്‌കോർ നേടുന്ന സംസ്ഥാനം ഗ്രേഡ് ഒന്നിലാണ് വരുക . 551 നു താഴെയുള്ള ഗ്രേഡുകൾ വരുന്നത് ഏറ്റവും താഴ്‌ന്ന ലെവലായ ഗ്രേഡ് പത്തിലാണ് .

കേരളവും പഞ്ചാബും മഹാരാഷ്ട്രയും 928 പോയിന്റുമായി സൂചികയിൽ ഒന്നാമതെത്തി.കഴിഞ്ഞ വർഷം കേരളത്തിനും പഞ്ചാബിനുമൊപ്പം ലെവൽ രണ്ടിലുണ്ടായിരുന്ന തമിഴ് നാട് ഈ വർഷം ഗ്രേഡ് മൂന്നിലേക്ക് താഴ്ന്നു.