തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി, രാജിവെക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. കോൺഗ്രസ്- സി.പി.ഐ.എം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ഉദ്ദാഹരണമാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. മേയർക്കെതിരെ സമരം ചെയ്തതിന് തല്ലുകൊണ്ട കെ.എസ്.യുക്കാരോട് കെ. സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എവിടെ ഭരണപക്ഷം പ്രതിരോധത്തിലാവുന്നോ അവിടെ സഹായത്തിനെത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് കാലാകാലങ്ങളായി ഇരുമുന്നണികളും പരസ്പരം ആവർത്തിച്ചു പോരുന്ന രാഷ്ട്രീയ നാടകമാണ്. മേയറെ രക്ഷിച്ചെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്’- കെ സുരേന്ദ്രന്‍ പറഞ്ഞു