ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തില്‍ ആരാധന; ഇന്ന് വിധി

ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും.

സിവില്‍ ജഡ്ജി മഹേന്ദ്ര പാണ്ഡെയാണ് വിധി പറയുക. ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് മുസ്‍ലിംകളെ വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതന്‍ സംഘ് ജനറല്‍ സെക്രട്ടറി കിരണ്‍ സിങ്ങാണ് മേയ് 24ന് വാരാണസി ജില്ല കോടതിയില്‍ ഹരജി നല്‍കിയത്. മസ്ജിദ് സമുച്ചയം വിശ്വവേദിക് സനാതന്‍ സംഘിന് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.