ഇസ്താംബുളിലെ തിരക്കേറിയ തെരുവായ പ്രശസ്തമായ ഇസ്തികലാൽ അവന്യൂവിലാണ് ഉച്ചയ്ക്കു ശേഷം സ്ഫോടനം നടന്നത്. ചാവേർ ആക്രമണമാണെന്നാണ് സംശയം. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ആറ് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരിക്കേറ്റ അമ്പതിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച്ചയായതിനാൽ വൻതിരക്കായിരുന്നു ഇവിടെ. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് എർദോഗൻ നീചമായ ആക്രമണമാണ് നടന്നതെന്ന് പ്രതികരിച്ചു.മരണനിരക്ക് ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.സ്ഫോടനം നടന്ന സമയത്ത് സമീപ പ്രദേശങ്ങളിൽ വൻ പ്രകമ്പനം ഉണ്ടാകുന്നതും ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതുമായ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.