കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചു: ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കണ്ണൂർ ∙ ഫുട്ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണു ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

ചികിത്സാപ്പിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടി വന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്മെന്‍റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്‍ട്മെന്‍റ് സിന്‍ഡ്രോം. കോഴിക്കോട് മെഡിക്കല്‍ കോളജിലും മികച്ച ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.