എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആശ്വാസം

ന്യൂഡൽഹി: രാജ്യത്തേക്ക് എത്തുന്ന വി​മാ​ന യാ​ത്ര​ക്കാ​ർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിച്ചു നൽകേണ്ടിയിരുന്നത്. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കിയതെന്നാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എയർ സുവിധ രജിസട്രേഷൻ ഒഴിവാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

എയർ സുവിധ രജിസ്ട്രേഷൻ പിൻവലിച്ചത് പ്രവാസി യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ പി.​സി.​ആ​ർ ഫ​ല​വും സു​വി​ധ​യി​ൽ ന​ൽ​ക​ണ​മെ​ന്ന​ നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു. പലപ്പോഴും രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ലും അ​പ്രൂ​വ​ൽ ല​ഭി​ക്കാ​ത്ത​ത്​ യാ​ത്ര​ക്കാ​രെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷൻ ഒഴിവാക്കിയത് ആശ്വാസകരമാകുന്നത്.

കോവിഡ് വ്യാപനം ശക്തമായതോടെയാണ് വിദേശത്തുനിന്ന് വരുന്ന യാത്രക്കാർക്കായി എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കേസുകൾ കുറഞ്ഞെങ്കിലും എയർ സുവിധ രജിസ്ട്രേഷൻ സർക്കാർ പിൻവലിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന വിദഗ്ദ്ധരുടെ ഉപദേശം കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ആഴ്ച വിമാനത്തിൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യക്തമാക്കിയിരുന്നു. എന്നാൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും താ​പ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ഉണ്ടായിരുന്നു. രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​നെ മാ​റ്റി​നി​ർ​ത്തി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും. യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ​സ്ഥി​തി സ്വ​യം പ​രി​ശോ​ധി​ക്ക​ണം. ​രോ​ഗ സം​ശ​യ​മു​ണ്ടെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ദേ​ശീ​യ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1075ലോ ​സം​സ്ഥാ​ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ലോ അ​റി​യി​ക്ക​ണമെന്നും വ്യോമയാനമന്ത്രാലയത്തിന്‍റെ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.